പൂക്കുണ്ടിൽ നാട്ടിലിറങ്ങിയ കാട്ടാന വനം വകുപ്പിൻ്റെ ആർആർടി വിഭാഗം സഞ്ചരിച്ചിരുന്ന വാഹനത്തെ ആക്രമിച്ചു. വാഹനം തള്ളി മറിച്ചിട്ടശേഷവും കലിയടങ്ങാതെ നിന്ന കാട്ടാനയിൽ നിന്ന് വനപാലകർ രക്ഷപ്പെടുകയായിരുന്നു. ആറളം ഫാമിലും പരിസരങ്ങളിലും ഭീഷണി പരത്തി നടക്കുന്ന മോഴയാനയാണ് അക്രമിച്ചതെന്ന് വനം വകുപ്പ് പറയുന്നു. കാട്ടാനയെ ഉൾവനത്തിലേക്ക് ഓടിക്കാൻ ശ്രമം തുടങ്ങിയിട്ട് വർഷങളായെങ്കിലും സാധ്യമാകുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാർ ആന മതിൽ നിർമിച്ചതുകൊണ്ടാണ് കുറേ മേഖലകളിലെങ്കിലും ഒരു പരിധി വരെ ആനയെ പേടിക്കാതെ നാട്ടുകാർ ജീവിക്കുന്നതും കൃഷികൾ നിലനിൽക്കുന്നതും.
What is the reason for the Aaralam riot RRT?




















